ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാം ആശ്രയമാകാം പദ്ധതി തുടങ്ങി
ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാം ആശ്രയമാകാം പദ്ധതി തുടങ്ങി
ഇടുക്കി: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാം ആശ്രയമാകാം പദ്ധതിക്ക് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോണി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 50-ലേറെ സ്‌കൂളുകളിലാണ് പഠനോപകരണങ്ങള്‍ നല്‍കുന്നത്. അതാത് സ്‌കൂളിലെ പ്രധാന അധ്യാപകരെ പഠനോപകരണങ്ങള്‍ ഏല്‍പ്പിക്കുകയും തുടര്‍ന്ന് അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി അധ്യാപകര്‍ അത് കൈമാറുകയും ചെയ്യും. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ അംഗങ്ങളില്‍ നിന്നും ഇതര സ്ഥാപനങ്ങളില്‍ നിന്നുമുള്ള സഹായത്തോടെയാണ് പഠനോപകരണ വിതരണം നടത്തുന്നത്. സ്‌കൂള്‍ ബാഗുകള്‍,നോട്ടുബുക്കുകള്‍,പേന,പെന്‍സില്‍,കുട തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എസ്.സൂര്യലാല്‍, രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പില്‍, കെ വി വിശ്വനാഥന്‍, അറിവ് പകരാം ആശ്രയമാകാം പദ്ധതിയുടെ ചെയര്‍മാന്‍ ജെയ്ബി ജോസഫ്, കണ്‍വീനര്‍ ബിനോയി കലോലിപ്പറമ്പില്‍, പ്രിന്‍സ് മറ്റപ്പള്ളി, ബിന്‍സി ജെയിംസ്, ജാക്‌സണ്‍ സ്‌കറിയ, ശ്രീകുമാര്‍ വാഗമണ്‍, ഇ എസ് ഷനില്‍, ജെറിന്‍ ജെയിംസ്, ശ്രീജിത്ത് മോഹന്‍, ജോണ്‍, രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?