രാജമുടി നവജ്യോതി ബഡ്‌സ് സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി 

രാജമുടി നവജ്യോതി ബഡ്‌സ് സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി 

Jun 2, 2026 - 11:21
 0
രാജമുടി നവജ്യോതി ബഡ്‌സ് സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി 
This is the title of the web page

ഇടുക്കി: വാത്തികുടി സിഡിഎസിന്റെ  നേതൃത്വത്തില്‍ രാജമുടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന നവജ്യോതി ബഡ്‌സ് സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക സ്‌പെഷ്യല്‍ സ്‌കൂളാണ് ഇത്. സിഡിഎസ് ചെയര്‍പേഴ്സണ്‍ ജിമ്മിയ ബേബി അധ്യക്ഷയായി.  വൈസ് പ്രസിഡന്റ് മിലാനി സാബു, പഞ്ചായത്തംഗങ്ങളായ  അഡ്വ. കെ കെ മനോജ്, ഡോളി തോമസ്, റെജിമോള്‍ റെജി, ബിനിമോള്‍ ജോസഫ്, ബിന്ദു സന്തോഷ്, ബിജോ ജോസ്, ഡാര്‍ളി ഡിക്‌സണ്‍, സെക്രട്ടറി കെ വി ആകാശ്, റിസോഴ്‌സ്‌പേഴ്‌സണ്‍ മോളി കൃഷ്ണന്‍, സ്‌കൂള്‍ ടീച്ചര്‍ സവിത രമേശ്, കെവിവിഇഎസ് ഭാരവാഹികളായ ജിമ്മി സെബാസ്റ്റ്യന്‍, റോബര്‍ട്ട് കണ്ണംചിറ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow