എസ്എന്‍ഡിപി യോഗം കട്ടപ്പന ശാഖ പഠന ക്ലാസ് നടത്തി
എസ്എന്‍ഡിപി യോഗം കട്ടപ്പന ശാഖ പഠന ക്ലാസ് നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന ശാഖ എസ്എന്‍ സ്റ്റഡി സെന്ററില്‍ ഉണര്‍വ്-കുടുംബ സദസ് എന്ന പേരില്‍ പഠന ക്ലാസ് നടത്തി. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. കുടുംബ ഐക്യം, ഭദ്രത, നാടിന്റെ നന്മ എന്നീ വിഷയങ്ങളില്‍ ഇടുക്കി പൊലീസ് മോട്ടിവേഷന്‍ സെല്‍ എസ്‌ഐ അജി അരവിന്ദ് ക്ലാസെടുത്തു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ കേരളത്തിലേക്ക് രാസലഹരി ഒഴുകി എത്തുകയാണ്. ഇവയുടെ ഉപയോഗവും വില്‍പ്പനയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രൊഫഷണലുകളെ വരെ അടിമകളാക്കുന്നു. പണവും ലഹരിയും ലഭിക്കുന്നതിനാല്‍ കാരിയര്‍മാരായി യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടികളും ഇതില്‍ അകപ്പെടുന്നു. കഞ്ചാവ്, രാസലഹരി, പുകയില, മദ്യം, ഡിജിറ്റല്‍ അഡിക്ഷന്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ലഹരിയിലേയ്ക്ക് യുവജനങ്ങളെ വലവീശിപ്പിടിക്കുന്ന ഗൂഢസംഘങ്ങള്‍ക്കെതിരെ ജാഗ്രതയും ബോധവല്‍കരണവും അനിവാര്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ശാഖ പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ അധ്യക്ഷനായി. സെക്രട്ടറി പി ഡി ബിനു പാറയില്‍, യൂണിയന്‍ കമ്മിറ്റിയംഗം ലാലു പരുത്തപ്പാറ, വനിതാസംഘം പ്രസിഡന്റ് ഷീബ വിജയന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി എസ് സനീഷ്, കുമാരിസംഘം പ്രസിഡന്റ് രേഷ്മ കെ ബി, ശാഖ വൈസ് പ്രസിഡന്റ് സാബു അറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






