കാമാക്ഷി പള്ളിയില്‍ ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു
കാമാക്ഷി പള്ളിയില്‍ ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു

ഇടുക്കി: കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണം ഇരട്ടയാര്‍ സബ്‌സോണിന്റെ നേതൃത്വത്തില്‍ കാമാക്ഷി സെന്റ് ആന്റണീസ് പള്ളിയില്‍ നടന്നുവന്ന ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വചനസന്ദേശം നല്‍കി. വിവിധ ദിവസങ്ങളില്‍ കുര്‍ബാന, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ നടന്നു. റവ. ഡോ. ജോസ് മാറാട്ടില്‍, റവ. ഫാ. ജോസഫ് വട്ടപ്പാറ, റവ. ഫാ. ജെയിംസ് മാക്കിയില്‍, റവ. ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ട് വി.സി, ഫാ. ജോസഫ് കോയിക്കല്‍ തുടങ്ങിയവര്‍ കുര്‍ബാന അര്‍പ്പിച്ചു. സിബിച്ചന്‍ ചിരട്ടയോലില്‍, ഷാജി വൈക്കത്ത്പറമ്പില്‍, തോമസ് കുമളി, സെബാസ്റ്റ്യന്‍ താന്നിക്കല്‍, സുനില്‍ രാമപുരം, ജോജി ചോക്കാട്ട് തുടങ്ങിയവര്‍ വചനശുശ്രൂഷ നയിച്ചു. വികാരി ഫാ. ജോര്‍ജ് പള്ളിവാതുക്കല്‍, കൈക്കാരമ്മാരായ ഷിജോ നടുവത്തേട്ട്, ജോയി കാരിക്കല്‍, അപ്പച്ചന്‍ അയ്യുണ്ണിയ്ക്കല്‍, ഇരട്ടയാര്‍ സബ് സോണ്‍ കോ ഓര്‍ഡിനേറ്റര്‍ സോജോ തൈച്ചേരില്‍, ട്രഷറര്‍ റോയി വര്‍ഗീസ് എന്നിവര്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കി.
What's Your Reaction?






