പ്ലസ് ടു പരീക്ഷയില് ഉന്നത വിജയം നേടിയ വിദ്യാര്ഥികള്ക്ക് സീനിയര് ചേംബര് ഇന്റര്നാഷണല് കട്ടപ്പന റീജിയന്റെ അനുമോദനം
പ്ലസ് ടു പരീക്ഷയില് ഉന്നത വിജയം നേടിയ വിദ്യാര്ഥികള്ക്ക് സീനിയര് ചേംബര് ഇന്റര്നാഷണല് കട്ടപ്പന റീജിയന്റെ അനുമോദനം
ഇടുക്കി: സീനിയര് ചേംബര് ഇന്റര്നാഷണല് കട്ടപ്പന റീജിയനും കട്ടപ്പന നഗരസഭയും മീഡിയ മംഗളവും ചേര്ന്ന് പ്ലസ്ടു പരീക്ഷയില് മികച്ച വിജയം നേടിയ വിദ്യാര്ഥികളെ അനുമോദിച്ചു. നഗരസഭ ചെയര്പേഴ്സണ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ചടങ്ങില് വിവിധ സ്കൂളുകളില് നിന്നായി പ്ലസ്ടു പരീക്ഷയില് മികച്ച വിജയം നേടിയ വിദ്യാര്ഥികളെ അനുമോദിച്ചു. മംഗളം കോളേജ് ഓഫ് എഞ്ചിനീയറിങ് പ്രിന്സിപ്പല് ഡോ. വിനോദ് പി. വിജയന് മുഖ്യപ്രഭാഷണം നടത്തി. സീനിയര് ചേംബര് ഇന്റര്നാഷണല് കട്ടപ്പന റീജിയന് പ്രസിഡന്റ് ലെജു പമ്പാവാസന്, പ്രസിഡന്റ് സാജന് ജോസഫ്, മുന് പ്രസിഡന്റ് ജേക്കബ് എബ്രഹാം, ദേവസ്യ ടി എന്നിവര് സംസാരിച്ചു. നഗരസഭ കൗണ്സിലര്മാര്, അധ്യാപകര്, രക്ഷിതാക്കള്, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര് എന്നിവര് ചടങ്ങില് പങ്കെടുത്തു.
What's Your Reaction?
