കട്ടപ്പന നഗരസഭയ്ക്ക് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

കട്ടപ്പന നഗരസഭയ്ക്ക് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

Jun 2, 2026 - 13:06
 0
കട്ടപ്പന നഗരസഭയ്ക്ക് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു
This is the title of the web page

ഇടുക്കി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ് സര്‍ട്ടിഫിക്കറ്റ് കട്ടപ്പന നഗരസഭയ്ക്ക് ലഭിച്ചു. കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളുടെ ശുചിത്വവും ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങളും വിലയിരുത്തിയാണ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. ഫുഡ് സേഫ്റ്റി ഓഫീസര്‍ സൈജു കെ രാമനാഥന്‍ നഗരസഭ ഭരണസമിതിക്കും ഹോട്ടല്‍ വ്യാപാരികള്‍ക്കും സര്‍ട്ടിഫിക്കറ്റ് കൈമാറി. 
നഗരസഭ ചെയര്‍ര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ബീനാ സിബി അധ്യക്ഷയായി.
നേരത്തെ സ്റ്റാന്‍ഡിലെ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇവ നടപ്പാക്കിയതായി ഉറപ്പുവരുത്തി ഓഡിറ്റിങ്ങും പൂര്‍ത്തിയാക്കി. സ്ഥാപനങ്ങളിലെ ശുചിത്വം ഉറപ്പാക്കി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായും വിലയിരുത്തിയ ശേഷമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.
താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ്, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍, ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow