കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അയ്യങ്കാളി സ്മൃതിദിനം ആചരിച്ചു
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അയ്യങ്കാളി സ്മൃതിദിനം ആചരിച്ചു

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി അയ്യങ്കാളി സ്മൃതിദിനം ആചരിച്ചു. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. പഴയ ബസ് സ്റ്റാന്‍ഡിലെ അംബേദ്കര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നേതാക്കളായ തോമസ് മൈക്കിള്‍, ജോസ് ആനക്കല്ലില്‍, കെ പി മേരിദാസന്‍, റൂബി വേഴമ്പത്തോട്ടം, രാജു വെട്ടിക്കല്‍, ഷിബു പുത്തന്‍പുരയ്ക്കല്‍, ലിസി ജോണി, രത്‌നമ്മ സുരേന്ദ്രന്‍, കെ സ് സജീവ്, അരുണ്‍കുമാര്‍, എ ഡി ചാക്കോ, ജിജി ചേലക്കാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






