വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ എല്‍കെജി, യുകെജി ക്ലാസുകളുടെ പ്രവര്‍ത്തനോദ്ഘാടനവും പ്രവേശനോത്സവവും
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ എല്‍കെജി, യുകെജി ക്ലാസുകളുടെ പ്രവര്‍ത്തനോദ്ഘാടനവും പ്രവേശനോത്സവവും

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്‌കൂളില്‍ പുതുതായി ആരംഭിച്ച എല്‍കെജി, യുകെജി ക്ലാസുകളുടെ പ്രവര്‍ത്തനോദ്ഘാടനവും പ്രവേശനോത്സവവും മാനേജര്‍ മോണ്‍. അബ്രഹാം പുറയാട്ട് നിര്‍വഹിച്ചു. നവാഗതരായ കുട്ടികള്‍ക്ക് സമ്മാനങ്ങളും ബലൂണും നല്‍കി സ്വീകരിച്ചു. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാദ്യമേളവും ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാര്‍ഥികള്‍ കലാ പരിപാടികളും അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് നൈസ് പാറപ്പുറത്തില്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ ബീന സിബി, എംപിടിഎ പ്രസിഡന്റ് ആഷാ ജോമോന്‍, യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയി മഠത്തില്‍, എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൈജു ജോസഫ്, അധ്യാപിക മഞ്ജു മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






