സത്രം എയര്‍ സ്ട്രിപ്പ്: ഡയറക്ടര്‍ ജനറല്‍ ഗുര്‍ബിര്‍ പാല്‍സിങ് സന്ദര്‍ശനം നടത്തി
സത്രം എയര്‍ സ്ട്രിപ്പ്: ഡയറക്ടര്‍ ജനറല്‍ ഗുര്‍ബിര്‍ പാല്‍സിങ് സന്ദര്‍ശനം നടത്തി
ഇടുക്കി: സത്രം എന്‍സിസി എയര്‍ സ്ട്രിപ്പ് യാഥാര്‍ഥ്യത്തിലേയ്ക്ക്. സ്ട്രിപ്പ് ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഗുര്‍ബിര്‍ പാല്‍സിങ് സന്ദര്‍ശിച്ചു. എന്ത് തടസങ്ങള്‍ ഉണ്ടായാലും നിയമപരമായ നീക്കങ്ങളിലൂടെ മറികടന്ന് എയര്‍ സ്ടിപ്പിന്റെ പ്രവര്‍ത്തനം ഇവിടെത്തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് 4ഓടെയാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തിയുടെ ഭാഗവും മറ്റ് പരിസര പ്രദേശങ്ങളും അദ്ദേഹം വീക്ഷിച്ചു. കൂടാതെ എയര്‍ വിങ് കേഡറ്റുകള്‍ക്ക് ഇനിയും ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെകുറിച്ചും പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യാഗസ്ഥരോട് ചോദിച്ചറിഞ്ഞു. ജില്ലയിലെ ഏറ്റവും നല്ല എന്‍സിസി കേഡറ്റുകള്‍ക്ക് അവാര്‍ഡുകളും നല്‍കി. എയര്‍വിങ് കേഡറ്റുകള്‍ക്ക് പരിശീലനം നടത്തുന്നതിനായി 13 കോടി രൂപ മുടക്കിയാണ് എയര്‍ സ്ട്രിപ്പ് നിര്‍മിച്ചത്. ഡയറക്ടര്‍ ജനറലിനോടൊപ്പം എഡിജി മേജര്‍ ജനറല്‍ രമേഷ് ഷണ്‍മുഖം, എം. ഗണേശന്‍, എന്‍സിസി ലെയ്‌സണ്‍ ഓഫീസര്‍ സി കെ അജി, റവന്യു, പൊലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
What's Your Reaction?

