തുളസിപ്പാറ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം തുടങ്ങി
തുളസിപ്പാറ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം തുടങ്ങി
ഇടുക്കി: ഇരട്ടയാര്‍ തുളസിപ്പാറ ശ്രീസുബ്രഹ്‌മണ്യസ്വാമി മഹാക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവത്തിന് കൊടിയേറി. ചടങ്ങുകള്‍ ഫെബ്രുവരി 1ന് സമാപിക്കും. തന്ത്രി സുരേഷ് ശ്രീധരന്‍, മേല്‍ശാന്തി തെക്കേടത്ത് ഗോപന്‍ ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റി. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ സന്ദേശം നല്‍കി. സെക്രട്ടറി വിനോദ് ഉത്തമന്‍, കൗണ്‍സിലര്‍ രാജേഷ് കെ കെ എന്നിവര്‍ പങ്കെടുത്തു. 31ന് പ്രത്യേക പൂജകള്‍ക്ക് ശേഷം താലപ്പൊലി ഘോഷയാത്ര, പള്ളിവേട്ട. ഫെബ്രുവരി 1ന് ആറാട്ട് മഹോത്സവം, കാവടി ഘോഷയാത്ര, 4ന് ആറാട്ട് ബലി, മംഗള പൂജ, രാത്രി 8ന് രാജേഷ് അടിമാലി നയിക്കുന്ന ഗാനമേള.
What's Your Reaction?