പൈനാവ് എന്‍ജിനിയറിങ് കോളേജ് എന്‍എസ്എസ് യുണിറ്റ് ഇടുക്കി വന്യജീവി സങ്കേതത്തില്‍ വിത്തുണ്ടകള്‍ നിക്ഷേപിച്ചു
പൈനാവ് എന്‍ജിനിയറിങ് കോളേജ് എന്‍എസ്എസ് യുണിറ്റ് ഇടുക്കി വന്യജീവി സങ്കേതത്തില്‍ വിത്തുണ്ടകള്‍ നിക്ഷേപിച്ചു

ഇടുക്കി: ലോക ആന ദിനത്തോടനുബന്ധിച്ച് ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷവും പൈനാവ് എന്‍ജിനിയറിങ് കോളേജ് എന്‍എസ്എസ് യുണിറ്റും ചേര്‍ന്ന് ഇടുക്കി വന്യജീവി സങ്കേതത്തില്‍ വിത്തുണ്ടകള്‍ നിക്ഷേപിച്ചു. ഇടുക്കി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി പ്രസാദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ ഫൊര്‍ ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍ പദ്ധതിയുടെ ഭാഗമായാണ് ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഉള്‍വനത്തില്‍ ഉപ്പുകുഴിഭാഗത്ത് ശുഷ്‌കവന മേഖലയില്‍ പദ്ധതി നടപ്പിലാക്കിയത്. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘുകരിക്കുകയെന്നതാണ് ലക്ഷ്യം. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ സി ആനന്ദന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഫിലുമോന്‍ ജോസഫ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ അനൂപ്, എന്‍എസ്എസ് വാളന്റിയര്‍ സെക്രട്ടറി സ്‌നേഹ എസ് നായര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടോം ജോസഫ്, എന്നിവര്‍ സംസാരിച്ചു. പി എം അബ്ദുള്‍ ഷുക്കൂര്‍, ടി എം രവി, സി ജെ കുട്ടപ്പന്‍, ഫിഷര്‍മാന്‍ സബ് ഗ്രൂപ്പ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






