ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ജനുവരി 3ന് കട്ടപ്പനയില്‍
ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ജനുവരി 3ന് കട്ടപ്പനയില്‍
ഇടുക്കി: കരാട്ടെ അസോസിയേഷന്‍ ജില്ലാ ടെക്‌നിക്കല്‍ കമ്മിറ്റി ജനുവരി 3ന് രാവിലെ എട്ടുമുതല്‍ കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്യും. എട്ടുമുതല്‍ 40 വയസ് വരെയുള്ള അഞ്ച് വിഭാഗങ്ങളിലായി 200ലേറെ പേര്‍ മത്സരിക്കും. വിജയികള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും. അസോസിയേഷന്‍ പ്രസിഡന്റ് സന്‍സായി ബിനു കുര്യന്‍ അധ്യക്ഷനാകും. നഗരസഭാ കൗണ്‍സിലര്‍ സോണിയ ജയ്ബി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ കൗണ്‍സിലര്‍ വി ആര്‍ സജി, എസ്‌ഐ കെ ജി രാജ്നാഥ്, ഫാ. ബിനോയി പി ജേക്കബ്, ചലച്ചിത്ര നടന്‍ സുധി കട്ടപ്പന, അസോസിയേഷന്‍ സെക്രട്ടറി എം കെ സലിം, സന്‍സായി അസാമോള്‍, സന്‍സായി ഇ എസ് സുഭാഷ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബിനു കുര്യന്‍, ഇ എസ് സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?