കുമളി മുരുക്കടിയില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം: യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
കുമളി മുരുക്കടിയില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം: യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
ഇടുക്കി: മുരുക്കടിയില്‍ മൂന്നാറില്‍നിന്നും കുമളിയിലേയ്ക്ക് വിനോദസഞ്ചാരികളുമായി വന്ന ടെമ്പോ ട്രാവലര്‍ മറിഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍നിന്നുള്ള സഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്. കുമളി-അടിമാലി ദേശീയപാതയില്‍ മുരുക്കടി മാലിന്യസംസ്‌കരണ പ്ലാന്റിന്‌സമീപം ഉച്ചയോടെയാണ് അപകടം. 16 മുതിര്‍ന്നവരും 4 കുട്ടികളുമുള്‍പ്പെടെ 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. നിയന്ത്രണം വിട്ട വാഹനം തിട്ടയിലിടിച്ച് നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും റോഡിലേയ്ക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തം ഒഴിവാക്കി. ഉടന്‍തന്നെ ഹരിതകര്‍മ സേനാംഗങ്ങളും ക്ലീന്‍ കുമളി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനത്തിനുള്ളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. കുമളി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?