ടൂറിസത്തിന് മുന്‍ഗണന: കാഞ്ചിയാര്‍ പഞ്ചായത്തിന് 29.86 കോടിയുടെ ബജറ്റ്
ടൂറിസത്തിന് മുന്‍ഗണന: കാഞ്ചിയാര്‍ പഞ്ചായത്തിന് 29.86 കോടിയുടെ ബജറ്റ്

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് ബജറ്റില്‍ ടൂറിസം, ഉല്‍പാദന, സേവന, പശ്ചാത്തല മേഖലകള്‍ക്ക് മുന്‍ഗണന. 29,86,35,460 രൂപ വരവും 29,56,35,460 രൂപ ചെലവും 30,00,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സാലി ജോളി അവതരിപ്പിച്ചു. കാര്‍ഷിക, ആരോഗ്യ മേഖലകളില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ടൂറിസം മേഖലകളുടെ വികസനത്തിനും ബജറ്റില്‍ തുക . ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം എന്നിവയ്ക്കും പരിഗണനയുണ്ട്. പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്‌സ് നിര്‍മിക്കാന്‍ 50 ലക്ഷവും വകയിരുത്തി. ചില പദ്ധതികള്‍ക്ക് തുക കുറവാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷനായി.
What's Your Reaction?






