കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ സുയോഗ ക്ലാസ് തുടങ്ങി 

കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ സുയോഗ ക്ലാസ് തുടങ്ങി 

May 3, 2025 - 17:03
 0
കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ സുയോഗ ക്ലാസ് തുടങ്ങി 
This is the title of the web page

ഇടുക്കി: കട്ടപ്പന വലിയകണ്ടം നെസ്റ്റ് റസിഡന്‍സ് അസോസിയേഷന്‍ സുയോഗ സംഘടിപ്പിച്ചു. ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തച്ചിറ ഉദ്ഘാടനം ചെയ്തു. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് മനോബഹലം വര്‍ധിപ്പിക്കുന്നതിനും ഈ നിമിഷത്തില്‍ ജീവിക്കാന്‍ പഠിക്കുന്നതിനും യോഗിയിലൂടെ സാധിക്കുമെന്ന് സൂമ്പയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗയും സൂമ്പയും കൂടിച്ചേര്‍ന്നുളള വ്യായാമ രീതിയാണ് സുയോഗ. വീട്ടമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം പരിപാലനത്തിനുവേണ്ടി 7വരെയാണ് പരിപാടി.  യോഗ ട്രയിനര്‍ ശ്രീജ മോഹന്‍ സൂമ്പ ട്രയിനര്‍ ആര്യലക്ഷ്മി ശിവന്‍കുട്ടി എന്നിവരാണ് ക്ലാസ് നയിക്കുന്നത്. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വിപിന്‍ വിജയന്‍ അധ്യക്ഷനായി. സെക്രട്ടറി ജോബി എം ജേക്കബ്, രക്ഷാധികാരി ടി.കെ കുര്യന്‍, വൈസ് പ്രസിഡന്റ് രമേശ് തങ്കച്ചന്‍, ജോയിന്റ് സെക്രട്ടറി പോള്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. മനോജ് എസ് കെ, നിഷ ബൈജു, ശിവന്‍കുട്ടി, അജയകുമാര്‍ വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow