അടിമാലിയിൽ മാലിന്യം തള്ളൽ വ്യാപകം: കർശന നടപടിക്കൊരുങ്ങി പഞ്ചായത്ത്
അടിമാലിയിൽ മാലിന്യം തള്ളൽ വ്യാപകം: കർശന നടപടിക്കൊരുങ്ങി പഞ്ചായത്ത്

ഇടുക്കി: അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലും മാലിന്യം തള്ളല്‍ വ്യാപകം. സാമൂഹിക വിരുദ്ധര്‍ക്കെതിരെ അടിമാലി പഞ്ചായത്ത് കര്‍ശന നടപടിക്കൊരുങ്ങുന്നു. മാലിന്യം തള്ളല്‍ ശ്രദ്ധയില്‍പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്ന് സെക്രട്ടറി നന്ദകുമാര്‍ അറിയിച്ചു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മാലിന്യം തള്ളല്‍ ഉള്‍പ്പെടെയുള്ള നിയമലംഘനം നടത്തിയവരില്‍നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കിയതായും അദ്ദേഹം പറഞ്ഞു.
ടൗണിലെും പരിസരങ്ങളിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കൈത്തോടുകളിലും ഓടകളിലുമെല്ലാം മാലിന്യം തള്ളുന്നതായി ആക്ഷേപമുണ്ട്. ഓടകളില്‍ ഉള്‍പ്പെട്ട ശുചിമുറി മാലിന്യം ഒഴുക്കുന്നുവെന്ന പരാതിയില്‍ സ്ലാബുകള്‍ നീക്കി പരിശോധന നടത്തി നടപടി സ്വീകരിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് മാലിന്യം തള്ളല്‍ സംബന്ധിച്ച് പരാതി ഉയരുന്നത്.
വേനല്‍ ആരംഭിച്ചതോടെ ടൗണ്‍ പരിസരത്തെ കൈത്തോടുകളില്‍ ജലനിരപ്പ് താഴ്ന്നു. പലതും അഴുക്കുചാലുകളായി മാറി. ഓടകളുടെ സ്ഥിതിയും മറിച്ചല്ല. ദേശീയപാതയോരത്ത് ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍ ഭാഗത്ത് ചില സമയങ്ങളില്‍ അസഹ്യമായ ദുര്‍ഗന്ധമാണ്.
What's Your Reaction?






