അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ മെഗാ ശുചീകരണം നടത്തി

ഇടുക്കി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ മെഗാ ശുചീകരണത്തിന് തുടക്കമായി. പ്രസിഡന്റ് ജയമോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ സേനാംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുന്നത്. വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, പഞ്ചായത്തംഗങ്ങളായ ഷൈമോള്‍ രാജന്‍,സോണിയ ജെറി, ജോമോന്‍ വി ടി , വി ബിനു, കുഞ്ഞുമോന്‍,എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






