പശുമല ജങ്ഷനില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
പശുമല ജങ്ഷനില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ പശുമല ജങ്ഷനില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി 9ഓടെയാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍ വള്ളക്കടവ് മൂലക്കയം സ്വദേശി പ്രഭാകരന്‍(31), വള്ളക്കടവ് അമ്പലപ്പടി സ്വദേശി വേണു (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആലപ്പുഴയില്‍ നിന്ന് വണ്ടിപ്പെരിയാര്‍ വള്ളക്കടവിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. നായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ച ചികിത്സ നല്‍കിയശേഷം പ്രഭാകരനെ വിദ്ഗധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






