കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം ശുചീകരണം നടത്തി
കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം ശുചീകരണം നടത്തി

ഇടുക്കി: കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നരിയമ്പാറ മുതല്‍ ഇടുക്കി കവല വരെയുള്ള പ്രധാന റോഡില്‍ ശുചീകരണം നടത്തി. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കട്ടപ്പന നഗരസഭയെ 29ന് മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പാതയോരത്ത് വലിച്ചെറിയുന്ന മാലിന്യങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യും. അതോടൊപ്പം വീണ്ടും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കും.
What's Your Reaction?






