അണക്കര മോണ്‍ട് ഫോര്‍ട്ട് സ്‌കൂളില്‍ ശാസ്ത്ര പ്രദര്‍ശനം തുടങ്ങി
അണക്കര മോണ്‍ട് ഫോര്‍ട്ട് സ്‌കൂളില്‍ ശാസ്ത്ര പ്രദര്‍ശനം തുടങ്ങി
ഇടുക്കി: അണക്കര മോണ്‍ട് ഫോര്‍ട്ട് സ്‌കൂളില്‍ സയന്‍സ് എക്‌സിബിഷന്‍ ആരംഭിച്ചു. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'സയന്‍സ് നോവ'എന്ന പേരില്‍ വിപുലമായ എക്‌സിബിഷന്‍ ഒരുക്കിയിരിക്കുന്നത്. പേരിട്ടിരിക്കുന്ന എക്‌സിബിഷനില്‍ അണക്കെട്ടുകള്‍, പവര്‍ സ്റ്റേഷനുകള്‍, മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപെട്ട നൂതനമായ ആശയങ്ങള്‍, ഏലം ഡ്രയറുകള്‍, സോളാര്‍ സിസ്റ്റം, ബഹിരാകാശത്തെ അത്ഭുപ്പെടുത്തുന്ന മാറ്റങ്ങള്‍, കാറ്റാടിപ്പാടങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നൂതനമായ കണ്ടുപിടുിത്തങ്ങളാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്. ശാസ്ത്രമേള കാണുന്നതിനായി പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ബ്രദര്‍ ഇഗ്‌നേഷ്യസ് ദാസ് എല്‍, സയന്‍സ് വിഭാഗം മേധാവി ബിനു വര്‍ഗീസ് കൊട്ടാരത്തില്‍, രാജേഷ് പി നായര്‍ എന്നിവര്‍ പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ ബേബി ജോസ്, ബര്‍സാര്‍ ജോ മൊയ്‌സണ്‍, ആര്‍ട്‌സ് അധ്യാപകന്‍ ബാബു. വി.എന്നിവര്‍ ശാസ്ത്ര മേളക്ക് നേതൃത്വം നല്‍കി.
What's Your Reaction?

