ഉപ്പുതറ ടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ ശക്തമാക്കി
ഉപ്പുതറ ടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ ശക്തമാക്കി

ഉപ്പുതറ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഗതാഗത നിയന്ത്രണങ്ങൾ ശക്തമാക്കി.
ഇന്ന് രാവിലെ മുതൽ പോലീസിന്റെ നേതൃത്വത്തിൽ ടൗണിലെ അനധികൃതപാർക്കിങ്ങിൽ നടപടി സ്വീകരിച്ചു വരികയാണ്. ഉപ്പുതറയിലെ അനധികൃത പാർക്കിംഗ് വാഹന അപകടങ്ങൾക്ക് കാരണമാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഉപ്പുതറ ടൗണിൽ ഗതാഗതക്കുരുക്ക് ഏറെ കാലമായി രൂക്ഷമായിരുന്നു.ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പല നാളുകളായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇതൊന്നും പ്രാവർത്തികമാക്കാൻ പറ്റാത്ത സാഹചര്യമാണ് ഉപ്പുതറയിൽ നിലനിൽക്കുന്നത്.ടൗണിൽ ഉണ്ടാകുന്ന വലിയ ഗതാഗതകുരുക്ക് വാഹന യാത്രക്കാരെയും വ്യാപാരികളെയും കാൽനട യാത്രകാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി.ഇതിനോടകം ടൗണിൽ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ ദിവസം ആംബുലൻസ് ഇടിച്ച് വയോധിക മരിച്ച സംഭവവും ടൗണിലെ ഗതാഗതകുരുക്കു വുമായി ബന്ധപ്പെട്ടതാണ്. വിഷയം കഴിഞ്ഞ ദിവസം മാധ്യമ വാർത്തയാക്കുകയും ചെയ്തു.ഹോം ഗാർഡിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഒപ്പം വാഹനങ്ങൾ നിർത്തിയിടുന്നതിനും നിയന്ത്രണമുണ്ട്. യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പാർക്കിങിനു കർശന നിയന്ത്രണം നടപ്പിലാക്കുന്നത്. എന്നാൽ ഉപ്പുതറയിലേക്ക് എത്തുന്ന വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്ന ചോദ്യവും ഉയർന്നു വരികയാണ്.
What's Your Reaction?






