പുതിയ അമരക്കാരനായി ഫ്രാൻസിസ് അറക്കപ്പറമ്പിൽ
പുതിയ അമരക്കാരനായി ഫ്രാൻസിസ് അറക്കപ്പറമ്പിൽ

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വത്തിന് പുതിയ അമരക്കാരൻ. യൂത്ത് കോൺഗ്രസിന്റെ വിവിധ സ്ഥാനത്തേക്കുള്ള ഇലക്ഷനിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് 34 വോട്ടുകൾക്ക് ടോണി തോമസിനെ പരാജയപ്പെടുത്തി ഉപ്പുതറ സ്വദേശി ഫ്രാൻസിസ് അറക്കപ്പറമ്പിൽ വിജയിച്ചത്.കട്ടപ്പന ഐ.എച്ച്.ആർ.ഡി. കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായി പ്രവർത്തനമാരംഭിച്ച്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിയായും, യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡണ്ടായും, യൂത്ത് കോൺഗ്രസ് പീരുമേട് അസംബ്ലി പ്രസിഡന്റായും പ്രവർത്തിച്ചു. നിലവിൽ ഉപ്പുതറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ് ഫ്രാൻസിസ് അറക്കപറമ്പിൽ.
What's Your Reaction?






