നവകേരള സദസ്സിനിടെ മാധ്യമ പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ കൈയേറ്റം ചെയ്തു
നവകേരള സദസ്സിനിടെ മാധ്യമ പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ കൈയേറ്റം ചെയ്തു

ഇടുക്കി : നവകേരള സദസ്സിനിടെ മാധ്യമ പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ ക്രൂരമായി കൈയേറ്റം ചെയ്തു. മംഗളം ദിനപത്രത്തിന്റെ ജില്ലാ ഫോട്ടോഗ്രഫര്‍ എയ്ഞ്ചല്‍ അടിമാലിക്കാണ് മര്‍ദ്ദനമേറ്റത്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ സദസ് നടന്ന നെടുങ്കണ്ടത്ത് വേദിയിലാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും വേദിയിലേക്ക് വരുന്നതിനിടെ ചിത്രം പകര്‍ത്തുകയായിരുന്ന എയ്ഞ്ചലിനെ യാതൊരു പ്രകോപനവുമില്ലാതെ ഉദ്യോഗസ്ഥന്‍ മര്‍ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നില്‍വച്ചാണ് കൈയേറ്റം. കഴുത്തിന് കുത്തിപ്പിടിച്ച് പിറകിലേക്ക് തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്യോഗസ്ഥനെ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
What's Your Reaction?






