സാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുകയാണ് പ്രധാനം: മന്ത്രി റോഷി അഗസ്റ്റിന്‍
സാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുകയാണ് പ്രധാനം: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കട്ടപ്പന മുളങ്ങാശേരിയില്‍ സാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സത്യസന്ധവും നീതിപൂര്‍ണവുമായ അന്വേഷണമാണ് വേണ്ടത്. സാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമോയെന്ന കാര്യത്തില്‍ ആലോചിക്കും. പുറത്തുവന്ന വിവാദ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ അന്വേഷണപരിധിയില്‍ വരുന്നതാണ്. എന്നാല്‍ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നതാണ് പ്രധാനം. ഫോണ്‍ സംഭാഷണത്തില്‍ കുടുംബം പറഞ്ഞതിനനുസരിച്ചുള്ള അന്വേഷണം നടക്കുമെന്നും മന്ത്രി കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?






