മിഷന്‍ വൈല്‍ഡ് പിഗ്: കൊന്നത്തടി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു
മിഷന്‍ വൈല്‍ഡ് പിഗ്: കൊന്നത്തടി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

ഇടുക്കി: കൊന്നത്തടി പഞ്ചായത്തും വനംവകുപ്പും ചേര്‍ന്ന് നടത്തുന്ന മിഷന്‍ വൈല്‍ഡ് പിഗിന്റെ ഭാഗമായി നടത്തിയ ഡ്രൈവില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്തുന്നതിനുള്ള
മിഷന്‍ വൈല്‍ഡ് പിഗിന്റെ ഭാഗമായി നടത്തിയ ഡ്രൈവിലാണ് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കാര്‍ഷിക മേഖലയില്‍ വളരെയധികം നാശനഷ്ടം വരുത്തിയ കാട്ടുപന്നി കൂട്ടത്തില്‍ ഒന്നിനെ വെടിവെച്ചു കൊന്നത്. രണ്ടു വയസ് തോന്നിക്കുന്ന പെണ്‍പന്നിയെയാണ് വെടിവെച്ചത്. വെടിയേറ്റ കാട്ടുപന്നി നൂറുമീറ്റര്‍ ഓടി എടൂപറമ്പില്‍ മത്തായിയുടെ 20അടി താഴ്ചയുള്ള വലിയ കുളത്തില്‍ വീഴുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കുളം വറ്റിച്ച് പന്നിയുടെ ജഡം പുറത്തെടുത്ത് വിഷദ്രാവകം ഒഴിച്ചതിനുശേഷം മറവ് ചെയ്തു. പഞ്ചായത്തിന്റെ അംഗീകൃത ഷൂട്ടര്‍ ജിജോ കുളങ്ങരയാണ് പന്നിയെ വെടിവച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, വൈസ് പ്രസിഡന്റ് സാലി കുര്യാച്ചന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി മല്‍ക്ക, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമംഗല വിജയന്‍, പഞ്ചായത്തംഗങ്ങളായ റാണി പോള്‍സണ്‍, അടിമാലി റേഞ്ച് ഓഫീസര്‍ രാജന്‍ പി സി, ഗ്രേഡ് ഡെപ്യൂട്ടി റേഞ്ചര്‍ റെന്നി, ബിഎഫ്ഒമാരായ രതീഷ് മോഹനന്‍, മിബിന്‍ വര്‍ഗീസ്, വാച്ചര്‍ ജോണി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






