കട്ടപ്പന ബ്ലോക്ക് തല കായിക മേള ഒക്‌ടോബര്‍ 1,2 തീയതികളില്‍ പുളിയന്‍മലയില്‍
കട്ടപ്പന ബ്ലോക്ക് തല കായിക മേള ഒക്‌ടോബര്‍ 1,2 തീയതികളില്‍ പുളിയന്‍മലയില്‍

ഇടുക്കി: കട്ടപ്പന ബ്ലോക്ക് തല കായിക മേള ഒക്‌ടോബര്‍ 1,2 തീയതികളില്‍ പുളിയന്‍മല ക്രെസ്റ്റ് കോളേജില്‍ നടക്കും. ഗവ. ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് യൂത്ത് & സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേരാ യുവഭാരത് ഇടുക്കി, കിസാന്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിങ്ങ് വണ്ടന്‍മേട് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്ലോക്ക്, ജില്ലാതല മത്സരങ്ങളില്‍ വിജയിക്കുന്ന മികച്ച കഴിവും, പ്രതിഭയും തെളിയിക്കുന്ന യുവജനങ്ങളെ കേന്ദ്ര ഗവണ്‍മെന്റ് കം ആന്‍ഡ് പ്ലേ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിര്‍ദ്ദേശം നല്‍കകും. ഈ പദ്ധതി വഴി സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് എസ്എഐ സ്റ്റേഡിയങ്ങള്‍, ആധുനിക സൗകര്യങ്ങള്‍, തെരഞ്ഞെടുത്ത കായിക ഇനങ്ങളിലെ വിദഗ്ധ പരിശീലനം ലഭ്യമാകുന്നതോടൊപ്പം, ഭാവിയില്‍ ദേശീയതലത്തിലേക്കും പ്രൊഫഷണല്‍ കായിക രംഗത്തേക്കും ഉയര്‍ന്നുവരുവാനും അവസരങ്ങള്‍ ഉണ്ടാകും. യുവജനങ്ങള്‍ക്കായി ഫുട്‌ബോള്‍, വോളിബോള്‍, ബോക്‌സിങ്, ബാഡ്മിന്റണ്‍, അത്ലറ്റിക് മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
What's Your Reaction?






