ലബ്ബക്കട ജെപിഎം കോളേജില്‍ ടൂറിസം വാരാഘോഷങ്ങള്‍ക്ക് തുടക്കമായി
ലബ്ബക്കട ജെപിഎം കോളേജില്‍ ടൂറിസം വാരാഘോഷങ്ങള്‍ക്ക് തുടക്കമായി

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ടൂറിസം വിഭാഗം ടൂറിസം വാരാഘോഷങ്ങള്‍ക്ക് തുടക്കമായി. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയേത്ത് ഉദ്ഘാടനം ചെയ്തു. ടൂറിസം രംഗത്തെ മികവുറ്റതാക്കാന്‍ എക്‌സോഡസ് 2025 എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ക്യാമ്പസില്‍ സംഘടിപ്പിക്കുന്നത്. പ്രധാനമായും എക്കോ ടൂറിസത്തിനാണ് പരിഗണന നല്‍കുന്നത്. ഫിലിം ഫെസ്റ്റ്, പഞ്ചഗുസ്തി മത്സരം, ഫുഡ് ഫെസ്റ്റ്, ഗെയിം കാര്‍ണിവല്‍, ടൂറിസം ക്വിസ്, ഇ-സ്‌പോട്‌സ് ടൂര്‍ണമെന്റ്, വിനോദയാത്രകള്‍ തുടങ്ങിയവയും വാരാഘോഷങ്ങളുടെ ഭാഗമായി നടത്തും. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, ടൂറിസം വകുപ്പ് മേധാവി സനൂപ് കുമാര്‍ ടി എസ്, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍മ്മാരായ അബില എസ്, സനു എം എ, ടിബിന്‍ തോമസ്, സെബിന്‍ ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






