സിഐടിയു വഴിയോരകച്ചവട തൊഴിലാളികള്‍ക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പരുന്തുംപാറയില്‍ നടത്തി
സിഐടിയു വഴിയോരകച്ചവട തൊഴിലാളികള്‍ക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പരുന്തുംപാറയില്‍ നടത്തി

ഇടുക്കി: സിഐടിയു വഴിയോരകച്ചവട തൊഴിലാളികള്‍ക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പീരുമേട് പരുന്തുംപാറയില്‍ നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍ ഉദ്ഘാടനം ചെയ്തു. പരുന്തുംപാറയില്‍ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന 65ലധികം വ്യാപാര സ്ഥാപനങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വികെടിയു കാര്‍ഡ് വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വികെടിയു യൂണിറ്റ് പ്രസിഡന്റ് എച്ച് സംസുദീന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം സെല്‍വകുമാര്‍, വികെടിയു ജില്ലാ പ്രസിഡന്റ് ജി വിജയനന്ദ്, ജില്ലാ സെക്രട്ടറി രാജ്കുമാര്‍, വൈസ് പ്രസിഡന്റ് എം തങ്കുദുരൈ, ഏരിയ സെക്രട്ടറി എ രാമന്‍, സിപിഐഎം പീരുമേട് ഏരിയ കമ്മിറ്റിയംഗം കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






