രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ വാഹനമില്ല: നട്ടംതിരിഞ്ഞ് പൊലീസുകാര്‍
രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ വാഹനമില്ല: നട്ടംതിരിഞ്ഞ് പൊലീസുകാര്‍

ഇടുക്കി: ക്രമസമാധാന പരിപാലനത്തിന് കാര്യക്ഷമതയുള്ള വാഹനം ഇല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജാക്കാട് പൊലീസ് സ്റ്റേഷന്‍. നിലവിലുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പില്‍ ആയതോടെയാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്.
സംസ്ഥാനത്ത് പുതിയ വാഹങ്ങള്‍ അനുവദിച്ച പൊലീസ് സ്റ്റേഷനുകള്‍ ഒന്നാണ് രാജാക്കാട് ഫോഴ്സിന്റെ ഗുര്‍ഖ, മാരുതി സുസുക്കിയുടെ ജിമ്‌നി എന്നീ രണ്ട് വാഹനങ്ങളാണ് രജാക്കാട് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. സര്‍വീസിനായി നല്‍കിയ ഗുര്‍ഖ വാഹനം ഇതുവരെ ലഭിച്ചിട്ടില്ല. സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യത കുറവാണ് വാഹനം ഇറങ്ങുവാന്‍ കാലതാമസം നേരിടുന്നത്. കഴിഞ്ഞ മാസം പെട്രോളിങ്ങിനടയില്‍ ഉണ്ടായ അപകടത്തില്‍ ജിമ്‌നിക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതര സംസ്ഥാന ഡ്രൈവര്‍ ഓടിച്ചിരുന്ന വാഹനം പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറിയാണ് കേടുപാടുകള്‍ സംഭവിച്ചത്. നിലവില്‍ ഷോറൂമിലുള്ള ഈ വാഹനവും കേടുപാടുകള്‍ പരിഹരിച്ചു പുറത്ത് ഇറങ്ങുവാന്‍ കാലതാമസം നേരിടും. സര്‍ക്കാരില്‍നിന്ന് വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള തുക കൃത്യമായി നല്‍കാത്തതും കാലതാമസത്തിന് ഇടയാക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളെയോ സ്വന്തം വാഹനങ്ങളെയോ ആശ്രയിച്ചാണ് നിലവില്‍ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തങ്ങള്‍ മുമ്പോട്ട് പോകുന്നത്. താല്‍കാലികമായി പകരം നല്‍കിയിരിക്കുന്ന വാഹനം കാലപ്പഴക്കം ചെന്നതിനാല്‍ മലയോര മേഖലയുടെ ഭൂപ്രദേശങ്ങള്‍ താണ്ടുവാന്‍ അപര്യാപ്തമാണ് ക്രമസമാധാന പരിപാലനത്തിന് കാര്യക്ഷമായ വാഹനം ഇല്ലാതെ വന്നതോടെ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായിരിക്കുകയാണ്.
What's Your Reaction?






