അടിമാലി ടൗണിലെ ഓടകളും കൈത്തോടുകളും ശുചീകരിക്കണമെന്ന് വ്യാപാരികള്‍
അടിമാലി ടൗണിലെ ഓടകളും കൈത്തോടുകളും ശുചീകരിക്കണമെന്ന് വ്യാപാരികള്‍

ഇടുക്കി: അടിമാലി ടൗണിലെയും പരിസരത്തെയും ഓടകളും കൈത്തോടുകളും ശുചീകരിക്കുമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനം നടപ്പായില്ല. വ്യാപാരികളുടെ നിരന്തരമായ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. എന്നാല്‍ പ്രഖ്യാപനത്തിനപ്പുറം ഇപ്പോഴും കൈത്തോടുകളും ഓടകളുമെല്ലാം മാലിന്യം നിറഞ്ഞ് തന്നെ കിടക്കയാണ്. മാലിന്യം നിറഞ്ഞ് കിടക്കുന്നതിനാല്‍ വെള്ളമൊഴുക്ക് തടസപ്പെട്ടു. ഇവിടെ നിന്നെല്ലാം അസഹനീയമായ ദുര്‍ഗന്ധമുയരുകയും കൊതുക് ശല്യം രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. മഴ പെയ്യുന്നതോടെ ഓടകളിലും തോടുകളിലുമെല്ലാം കെട്ടികിടക്കുന്ന പ്ലാസ്റ്റിക് മാലിന്യമടക്കം ഒഴുകി ദേവിയാര്‍ പുഴയിലേക്കെത്തുകയും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയും ചെയ്യും. മഴക്കാലമെത്തുന്നതിന് മുമ്പേ കൈത്തോടുകളും ഓടകളും പൂര്‍ണതോതില്‍ ശുചീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
What's Your Reaction?






