അടിമാലിയില്‍ കേരള ബാങ്ക് ജപ്തി ചെയ്ത സ്ഥാപനം കോടതി ഇടപെട്ട് തുറന്നുനല്‍കി 

  അടിമാലിയില്‍ കേരള ബാങ്ക് ജപ്തി ചെയ്ത സ്ഥാപനം കോടതി ഇടപെട്ട് തുറന്നുനല്‍കി 

Apr 30, 2025 - 13:26
 0
  അടിമാലിയില്‍ കേരള ബാങ്ക് ജപ്തി ചെയ്ത സ്ഥാപനം കോടതി ഇടപെട്ട് തുറന്നുനല്‍കി 
This is the title of the web page

ഇടുക്കി: അടിമാലി ടൗണില്‍ ഏത്തക്കാ മൊത്തവ്യാപാരം നടത്തുന്ന വ്യാപാരിയുടെ കട ജപ്തി ചെയ്ത കേരള ബാങ്കിന്റെ നടപടിക്ക് തിരിച്ചടി. പെരുമ്പാവൂര്‍ സ്വദേശി അക്ബറിന്റെ സ്ഥാപനം ഴിഞ്ഞ 10നാണ് ജപ്തി ചെയ്ത് സീല്‍ ചെയ്തത്. വിഷു വിപണി മുമ്പില്‍ കണ്ട് എത്തിച്ച ഏത്തക്കുലകളടക്കം സ്ഥാപനത്തില്‍ ഇരിക്കെയായിരുന്നു ബാങ്കിന്റെ നടപടി. പിന്നീട് അക്ബര്‍ കോടതിയെ സമീപിച്ച് സാധനങ്ങള്‍ നീക്കാന്‍ രണ്ട് ദിവസത്തെ സാവകാശം നേടുകയും മറ്റൊരു താല്‍കാലിക സംവിധാനത്തില്‍ വ്യാപാരം തുടരുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സ്ഥാപനം തുറന്നുനല്‍കാന്‍ തൊടുപുഴ സിജെഎം കോടതി ഉത്തരവ് നല്‍കി. തുടര്‍ന്ന് ബാങ്ക് അധികൃതരെത്തി വ്യാപാര സ്ഥാപനം തുറന്നുനല്‍കി. മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ നിന്ന് സ്ഥലം വാടകയ്‌ക്കെടുത്ത് സ്ഥാപനം നിര്‍മിച്ചാണ് അക്ബര്‍ വ്യാപാരം ആരംഭിച്ചത്. ഇയാള്‍ക്ക് ബാങ്കുമായി ഇടപാടില്ലെങ്കിലും മാര്‍ക്കറ്റിങ് സൊസൈറ്റിയുടം കുടിശിഖ ഈടാക്കാനാണ് ജപ്തി ചെയ്തത്. ബാങ്കിന്റെ ഈ നടപടിക്കെതിരെ വ്യാപാരി സംഘടനകള്‍ പ്രതിഷേധം നടത്തുകയും ബാങ്കിന് മുമ്പില്‍ സമരം നടത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ മുമ്പെ തന്നെ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടെന്നിരിക്കെ സിജെഎം കോടതിയെ തെറ്റിധരിപ്പിച്ചാണ് കേരള ബാങ്ക് ജപ്തി നടപടികളുമായി എത്തിയതെന്നും ഇതിനേറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow