മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യയാത്ര തുടങ്ങി: മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യയാത്ര തുടങ്ങി: മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഗതിമന്ദിരങ്ങളിലേക്കുള്ള കാരുണ്യയാത്ര തുടങ്ങി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഫ്ളാഗ് ഓഫ് ചെയ്തു. കഴിഞ്ഞ എട്ടുവര്‍ഷമായി 15ലേറെ അഗതി മന്ദിരങ്ങളിലേക്ക് നടത്തിവരുന്ന യാത്രയില്‍ വസ്ത്രങ്ങള്‍, മരുന്നുകള്‍, പലവ്യഞ്ജനങ്ങള്‍, ക്ലീനിങ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യും. കൂടാതെ കട്ടപ്പന നഗരസഭയിലെ 34 വാര്‍ഡുകളിലായുള്ള കിടപ്പുരോഗികള്‍ക്ക് വസ്ത്രം, ക്രിസ്മസ് കേക്ക്, പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റും വിതരണം ചെയ്യും.
കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി, പുളിയന്‍മല കാര്‍മല്‍ പബ്ലിക് സ്‌കൂള്‍, ടെക്സ്റ്റൈല്‍സ് അസോസിയേഷന്‍ കട്ടപ്പന മേഖലാ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി.
മലയാളി ചിരി ക്ലബ് സോഷ്യല്‍ ഡെവലപ്മെന്റ് ഫൗണ്ടഷന്‍ ചെയര്‍മാന്‍ മനോജ് വര്‍ക്കി അധ്യക്ഷനായി. രക്ഷാധികാരി ജോര്‍ജി മാത്യു, പ്രസിഡന്റ് സണ്ണി സ്റ്റോറില്‍, കോ ഓര്‍ഡിനേറ്റര്‍ ജോമോന്‍ പൊടിപാറ, ജനറല്‍ സെക്രട്ടറി അശോക് ഇലവന്തിക്കല്‍, വൈസ് പ്രസിഡന്റ് വിപിന്‍ വിജയന്‍, കണ്‍വീനര്‍ സജി ഫെര്‍ണാണ്ടസ്, കണ്‍വീനര്‍ സിജോമോന്‍ ജോസ്, റോബിന്‍ ചാക്കോ, പ്രിന്‍സ് മൂലേച്ചാലില്‍, മനോജ് പി ജി, ബിബിന്‍ വിശ്വനാഥന്‍, ജെറിന്‍ ജോസഫ്, ടിജിന്‍ ടോം, അനീഷ് തോണക്കര, അജിന്‍ ജോസഫ്, ജിനോ സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മനോജ് ജോസഫ്, ഷിബു ജോസഫ്, സോണി ചെറിയാന്‍, ജോജോ ജോസഫ്, ആദര്‍ശ് കുര്യന്‍, ജസ്റ്റിന്‍ തോമസ്, അലന്റ് നിരവത്ത്, സുബിന്‍ തോമസ്, നോബിള്‍ ജോണ്‍, ഷിജോ സെമ്പാസ്റ്റ്യന്‍, സന്തോഷ് രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






