മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള അവാര്‍ഡ് നേടിയ ഡീന്‍ കുര്യാക്കോസ് എം.പിക്ക് 19ന് കട്ടപ്പനയില്‍ സ്വീകരണം
മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള അവാര്‍ഡ് നേടിയ ഡീന്‍ കുര്യാക്കോസ് എം.പിക്ക് 19ന് കട്ടപ്പനയില്‍ സ്വീകരണം

ഇടുക്കി: സംസ്ഥാനത്തെ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള ഡോ. എ.പി.ജെ. അബ്ദുള്‍കലാം ജനമിത്ര അവാര്‍ഡ് നേടിയ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിക്ക് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി 19ന് കട്ടപ്പനയില്‍ സ്വീകരണം നല്‍കുമെന്ന് പ്രസിഡന്റ് തോമസ് മൈക്കിള്‍ അറിയിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും ജനകീയ വിഷയങ്ങളിലെ ഇടപെടലുകളുമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പദ്ധതികള്‍ ഇടുക്കിയില്‍ ഉപയോഗപ്പെടുത്തിയതും പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചതും പുരസ്‌കാരത്തിന് പരിഗണിച്ചു.
വൈകിട്ട് 6ന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കുന്ന സ്വീകരണ സമ്മേളനം എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ഡിസിസി ഭാരവാഹികളായ ജോര്‍ജ് ജോസഫ് പടവന്‍, എസ് ടി അഗസ്റ്റിന്‍, അഡ്വ. കെ ജെ ബെന്നി, വിജയകുമാര്‍ മറ്റക്കര, കെ ബി സെല്‍വം, ജെയ്‌സണ്‍ കെ ആന്റണി, മണ്ഡലം പ്രസിഡന്റുമാരായ സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, സാജു കാരക്കുന്നേല്‍, പി എം ഫ്രാന്‍സിസ്, ലിനീഷ് അഗസ്റ്റിന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ ബീനാ ടോമി തുടങ്ങിയവര്‍ പങ്കെടുക്കും.
What's Your Reaction?






