ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ 2 പേരെ കാണാതായതായുള്ള സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി സ്വദേശി ജെയ്സണ്‍, ബിജു എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് കാണാതായത്. ഇരുവരും ഇവിടെ കുളിക്കാനിറങ്ങിയതായി സംശയിക്കുന്നു. ഡാമിന്റെ തീരത്ത് ഫോണും വാഹനവും കണ്ടെത്തിട്ടുണ്ട്.