ആയിരമേക്കര്‍ സ്വദേശിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം: ബിരിയാണി ചലഞ്ചുമായി അടിമാലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ആയിരമേക്കര്‍ സ്വദേശിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം: ബിരിയാണി ചലഞ്ചുമായി അടിമാലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഇടുക്കി: അടിമാലി ആയിരമേക്കര്‍ സ്വദേശി ആല്‍ബിന്‍ ജോയിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബിരിയാണി ചലഞ്ച് നടത്തി. അയ്യായിരത്തിലേറെ ബിരിയാണികളാണ് വിറ്റത്. മുറുത്താങ്കല്‍ ജോയി- ജാന്‍സി ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ ജോയിയാണ് ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്നത്. വൃക്ക നല്‍കാന്‍ ജോയി തയാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമുള്ള പണം കണ്ടെത്താന്‍ കുടുംബത്തിന് കഴിഞ്ഞില്ല. ഇതോടെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ആല്‍ബിനെ സഹായിക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും കുട്ടികളുടെ ഉദ്യമത്തിന് പിന്തുണയുമായി ഒപ്പംചേര്‍ന്നു. 150 രൂപ നിരക്കില്‍ ബിരിയാണി വിറ്റഴിച്ചു. ചലഞ്ചിലൂടെ ലഭിച്ച പണം ചികിത്സാ സഹായനിധിയിലേക്ക് കൈമാറും.
What's Your Reaction?






