ആല്‍ബിന്റെ വേര്‍പാട് താങ്ങാനാകാതെ ബന്ധുക്കളും നാട്ടുകാരും: ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിമരിച്ചത്.
ആല്‍ബിന്റെ വേര്‍പാട് താങ്ങാനാകാതെ ബന്ധുക്കളും നാട്ടുകാരും: ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിമരിച്ചത്.

ഇടുക്കി: വടക്കന്‍ യൂറോപ്പിലെ ലാത്വിയയില്‍ മുങ്ങിമരിച്ച മലയാളി വിദ്യാര്‍ഥി ആല്‍ബിന്‍ ഷിന്റോ(21)യുടെ വേര്‍പാട് താങ്ങാനാകാതെ ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ വ്യാഴാഴ്ച ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ആല്‍ബിന്‍ ഒഴുക്കില്‍പ്പെട്ടത്. സഹപാഠികളും ലാത്വിയയിലെ മലയാളികളും ചേര്‍ന്ന് തടാകത്തില്‍ മത്സ്യബന്ധനം നടത്തുന്നവരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം, ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും. ആനച്ചാല്‍ അറയ്ക്കല്‍ ഷിന്റോ- റീന ദമ്പതികളുടെ മകനാണ്. കായിക താരമായ ആല്‍ബിന്‍ എട്ടുമാസം മുമ്പാണ് ഉപരിപഠനത്തിനായി ലാത്വിയയിലേക്ക് പോയത്. മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






