വൈദ്യുതി ബില്‍ത്തുകയായ 495 രൂപയ്ക്ക് പകരം അടയ്ക്കാന്‍ പറഞ്ഞത് 10,806 രൂപ!: പരിശോധനയില്‍ മീറ്റര്‍ റീഡിങ്ങില്‍ പിഴവ് കണ്ടെത്തി: വര്‍ക്ക്‌ഷോപ്പ് ഉടമയെ വട്ടംചുറ്റിച്ച് കെഎസ്ഇബി
വൈദ്യുതി ബില്‍ത്തുകയായ 495 രൂപയ്ക്ക് പകരം അടയ്ക്കാന്‍ പറഞ്ഞത് 10,806 രൂപ!: പരിശോധനയില്‍ മീറ്റര്‍ റീഡിങ്ങില്‍ പിഴവ് കണ്ടെത്തി: വര്‍ക്ക്‌ഷോപ്പ് ഉടമയെ വട്ടംചുറ്റിച്ച് കെഎസ്ഇബി

ഇടുക്കി: വൈദ്യുതി ബില്ലടയ്ക്കാന്‍ കെഎസ്ഇബി ഓഫീസിലെത്തിയ യുവാവിനോട് കൂടുതല്‍ തുക ആവശ്യപ്പെട്ടതായി പരാതി. അയ്യപ്പന്‍കോവില്‍ കണ്ടത്തില്‍ ജിതിന്‍ ആന്റണിയോടാണ് ബില്‍ത്തുകയായ 495 രൂപയ്ക്ക് പകരം 10,806 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. മാട്ടുക്കട്ടയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവരുന്ന ജിതിന്‍ അയ്യപ്പന്‍കോവില്‍ പാറേപ്പള്ളി ഭാഗത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. സാധാരണയായി 700 രൂപയില്‍ താഴെയാണ് ബില്‍ത്തുക വരാറുള്ളത്. കഴിഞ്ഞമാസത്തെ തുകയായ 495 രൂപ അടയ്ക്കാനെത്തിയപ്പോള്‍ 10,806 രൂപയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പണമടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്‌ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ജിതിന്‍ ആരോപിച്ചു. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ മീറ്റര്‍ റീഡിങ് രേഖപ്പെടുത്തിയ ജീവനക്കാരന്റെ പിഴവാണെന്ന് കണ്ടെത്തി. ഇതോടെ ബില്‍ത്തുകയായ 495 രൂപ അടച്ചാല്‍ മതിയെന്ന് ഉദേ്യാഗസ്ഥര്‍ അറിയിച്ചതായും ജിതിന്‍ പറയുന്നു.
What's Your Reaction?






