മരുതുംപേട്ട ക്ഷീരോല്‍പാദക സംഘത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തി 

മരുതുംപേട്ട ക്ഷീരോല്‍പാദക സംഘത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തി 

Mar 25, 2025 - 15:32
 0
മരുതുംപേട്ട ക്ഷീരോല്‍പാദക സംഘത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തി 
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ മരുതുംപേട്ട ക്ഷീരോല്‍പാദക സംഘത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഡയറക്ടര്‍ ജോണ്‍സണ്‍ കെ കെ ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയിലെ മികച്ച ക്ഷീരസഹകരണ സ്ഥാപനമായി എന്‍ഡിഡിബി മില്‍മ എറണാകുളം മേഖലാ യൂണിയനെ തെരഞ്ഞെടുത്തതിന്റെ ഭാഗമായിട്ടാണ് 4 ജില്ലകളിലെ 50,000 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നത്. ഓരോരുത്തരെയും മികച്ച ക്ഷീര കര്‍ഷകരാക്കി മാറ്റുക, പാലിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. മില്‍മയുടെ പി ഐ യൂണിറ്റ് ഹെഡ്  അഖില്‍ ആനന്ദ് ക്ലാസ്  നയിച്ചു. മരുതുംപേട്ട ക്ഷീര സംഘം പ്രസിഡന്റ് രാജേന്ദ്രന്‍ മാരിയില്‍, മ്ലാമല ക്ഷീരസംഘം പ്രസിഡന്റ് രഞ്ചിത്ത്, ജെസിയ ബാബു, പി ഐ യൂണിറ്റ് ഹെഡ് പ്രമോദ് വിഎസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow