പുളിയന്‍മല അമലമനോഹരി കപ്പേളയില്‍ അമലോത്ഭവ തിരുനാള്‍ ആഘോഷിച്ചു
പുളിയന്‍മല അമലമനോഹരി കപ്പേളയില്‍ അമലോത്ഭവ തിരുനാള്‍ ആഘോഷിച്ചു

ഇടുക്കി: പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയിലെ അമലമനോഹരി കപ്പേളയില്‍ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിച്ചു. സമാപന ദിനമായ വെള്ളിയാഴ്ച തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജസ്റ്റിന്‍ കാളിയാനിക്കല്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം, കരിമരുന്ന് പ്രയോഗം, സ്‌നേഹവിരുന്ന് എന്നിവ നടത്തി. വികാരി ഫാ. ജോസ്‌കുട്ടി ഐക്കരപറമ്പില്‍, അപ്പച്ചന്‍ പുതുപ്പറമ്പില്‍, ജെയിംസ് മാമൂട്ടില്‍, ജോയിക്കുട്ടി വെട്ടിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






