പരപ്പ് ടൗണില്‍ റോഡിലെ ഗര്‍ത്തം വാഹനയാത്രികര്‍ക്ക് ഭീഷണി
പരപ്പ് ടൗണില്‍ റോഡിലെ ഗര്‍ത്തം വാഹനയാത്രികര്‍ക്ക് ഭീഷണി

ഇടുക്കി: മലയോര ഹൈവേ കടന്നുപോകുന്ന പരപ്പ് ടൗണിലെ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു. പരപ്പ് ഭാഗത്തുനിന്ന് ഉപ്പുതറ, ഏലപ്പാറ മേഖലകളിലേക്ക് നൂറിലേറെ വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. ഗര്‍ത്തമുള്ളത് അറിയാതെ ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പെടുന്നത് സ്ഥിരം സംഭവമാണ്. വാഹനയാത്രികര്‍ കൂടാതെ കാല്‍നടയാത്രികരും അപകടത്തില്‍പ്പെടുന്നുണ്ട്. ഗര്‍ത്തങ്ങളില്‍ വീഴാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. മഴവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഗര്‍ത്തമുള്ളത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടില്ല. മലയോര ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടന്നുവരുന്നുണ്ടെങ്കിലും കുഴികള്‍ അടച്ച് അപകടസാധ്യത ഒഴിവാക്കാനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും അരോപണമുണ്ട്.
What's Your Reaction?






