കട്ടപ്പനയില്‍ നിലംപൊത്താറായ വൈദ്യുതി പോസ്റ്റ് കയര്‍കെട്ടി നിര്‍ത്തിയ നിലയില്‍: മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല
കട്ടപ്പനയില്‍ നിലംപൊത്താറായ വൈദ്യുതി പോസ്റ്റ് കയര്‍കെട്ടി നിര്‍ത്തിയ നിലയില്‍: മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല

ഇടുക്കി: കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡരികില്‍ അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടിയില്ല. റോഡിലേക്ക് ചരിഞ്ഞുനില്‍ക്കുന്ന പോസ്റ്റ് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കെട്ടി നിര്‍ത്തിയിരിക്കുകയാണ്. പലതവണ പ്രദേശവാസികള്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും പോസ്റ്റ് മാറ്റിയിടാന്‍ നടപടി സ്വീകരിക്കുന്നില്ല. ബൈപ്പാസ് റോഡില്‍നിന്ന് ടൗണ്‍ ഹാള്‍ ജങ്ഷനിലേക്കുള്ള റോഡിന്റെ വശത്താണ് മാസങ്ങളായി അപകടഭീഷണി. ഒരുവര്‍ഷത്തിലേറെയായി ചരിഞ്ഞുനില്‍ക്കുന്ന പോസ്റ്റ് നിലംപൊത്താതിരിക്കാന്‍ നാട്ടുകാരാണ് കയര്‍ ഉപയോഗിച്ച് സമീപത്തെ മരത്തില്‍ കെട്ടിനിര്‍ത്തിയത്. ഫോട്ടോ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. കട്ടപ്പന നഗരത്തിലെ തിരക്കുള്ള പോക്കറ്റ് റോഡുകളിലൊന്നാണിത്. അടിയന്തരമായി പോസ്റ്റ് മാറ്റി സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






