ഉപ്പുതറ ടൗണില്‍ കനാല്‍ ശുചീകരിക്കണത്തിനായി നീക്കിയ മണ്ണും കുഴിയും അപകടം ക്ഷണിച്ചു വരുത്തുന്നു
ഉപ്പുതറ ടൗണില്‍ കനാല്‍ ശുചീകരിക്കണത്തിനായി നീക്കിയ മണ്ണും കുഴിയും അപകടം ക്ഷണിച്ചു വരുത്തുന്നു

ഇടുക്കി: ഉപ്പുതറ ടൗണില്‍ കനാല്‍ ശുചീകരിക്കുന്നതിനായി റോഡിലേക്ക് തള്ളിയിട്ട മണ്ണ് കാല്‍നട വാഹനയാത്രികര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. ഇതുകൂടാതെ കനാലിന്റെ ഇരുഭാഗത്തും മണ്ണ് നീക്കം ചെയ്യാന്‍ വേണ്ടിയെടുത്ത വലിയ കുഴികള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രികര്‍ക്ക് ഭീഷണിയായി മാറുകയാണ്. രണ്ടുമാസം മുമ്പാണ് ഉപ്പുതറയുടെ ഹൃദയഭാഗത്ത് പിഡബ്ല്യുഡി കനാല്‍ ശുചീകരിക്കുന്നതിന്റ ഭാഗമായി കനാലില്‍ നിന്ന് മണ്ണും ചെളിയും റോഡിലേക്ക് നിക്ഷേപിച്ചത്. പൊലീസ് സ്റ്റേഷന്‍ ഭാഗത്തേക്കും വളകോട് ഭാഗത്തേക്കും വിവിധ മേഖലയിലേക്ക് തിരിയുന്ന ജംങ്ഷനിലാണ് മണ്ണും ചെളിയും ബുദ്ധിമുട്ട് സ്യഷ്ടിക്കുന്നത്. കൊടും വളവ് കൂടിയായതിനാല്‍ ഇരുഭാഗങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാതെ ഗതാഗതക്കുരുക്കില്‍പെടുന്നതും പതിവാണ്. അടിയന്തരമായി അധികൃതര്‍ മണ്ണ് നീക്കം ചെയ്യുകയും കനാലിന്റെ സൈഡിലുള്ള കുഴികള്‍ അടച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നുമാണ് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
What's Your Reaction?






