കാമാക്ഷി അന്നപൂര്‍ണ്ണേശ്വരി ദേവീക്ഷേത്രത്തില്‍ സന്ധ്യാരാമജപം നടത്തി
കാമാക്ഷി അന്നപൂര്‍ണ്ണേശ്വരി ദേവീക്ഷേത്രത്തില്‍ സന്ധ്യാരാമജപം നടത്തി

ഇടുക്കി: കാമാക്ഷി അന്നപൂര്‍മണ്ണേശ്വരി ദേവീക്ഷേത്രത്തില്‍ രാമായണ മാസാചാരണത്തിന്റെ ഭാഗമായി കുടുംബ ഐശ്വര്യപൂജയും സന്ധ്യാരാമജപവും നടത്തി. അന്നപൂര്‍ണ്ണേശ്വരി ദേവീക്ഷേത്രം മേല്‍ശാന്തി പ്രതീഷ് ശാന്തികള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രീഹരിമഠം ഗുരുപ്രകാശ് സ്വാമികള്‍ രാമായണമാസ പ്രഭാക്ഷണം നടത്തി. അന്നപൂര്‍ണ്ണ ദേവീക്ഷേത്രത്തിന്റെ ഇടിഞ്ഞമലയിലുള്ള നാലു കുടുംബയോഗങ്ങള്‍ ചേര്‍ന്നാണ് ചടങ്ങുകള്‍ നടത്തിയത്. എസ്എന്‍ഡിപി ശാഖായോഗം പ്രസിഡന്റ് സോജു ശാന്തികള്‍, സെക്രട്ടറി പ്രസാദ് കരിമുണ്ടയില്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിജു സോമരാജ്, ഷാബു പൊട്ടന്‍പ്ലാക്കല്‍, സോമന്‍ അടപ്ലാക്കല്‍, വനിതാസംഘം പ്രസിഡന്റ് ഷീന ജയമോന്‍, കമ്മിറ്റിയംഗങ്ങളായ മിനി സോമന്‍, സുധാ ബിജു, കുമാരി സംഘം ഭാരവാഹികള്‍ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






