കാട്ടുപന്നിക്കായി വച്ച കെണിയില്‍വീണു: ഊരാക്കുടുക്കും പേറി തെരുവ് നായ അലഞ്ഞുതിരിയുന്നു
കാട്ടുപന്നിക്കായി വച്ച കെണിയില്‍വീണു: ഊരാക്കുടുക്കും പേറി തെരുവ് നായ അലഞ്ഞുതിരിയുന്നു

ഇടുക്കി: കാട്ടുപന്നിയെ പിടികൂടാനായി സ്ഥാപിച്ച കെണിയില്‍ അകപ്പെട്ട് തെരുവ് നായ. പിന്‍കാലുകളോടുചേര്‍ന്ന് വയറില്‍ കുടുങ്ങിയ കുരുക്കുമായി നായ അലഞ്ഞുതിരിയുകയാണ്. നെടുങ്കണ്ടം ബേഡ്‌മെട്ടിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പരിസരത്താണ് നായയെ കണ്ടെത്തിയത്. നെടുങ്കണ്ടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം സംസ്‌കരിക്കുന്നത് ബോഡിമെട്ടിലാണ്. തെരുവ് നായകള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കഴിക്കാന്‍ ഇവിടെ എത്താറുണ്ട്. ഈ പരിസരങ്ങളില്‍ എവിടെയോ ആളുകള്‍ സ്ഥാപിച്ച കെണിയിലാണ് നായ വീണത്. കുരുക്ക് മുറുകി വയറിലുണ്ടായ മുറിവ് വൃണമായി മാറി. ഇരുചക്രവാഹനത്തിന്റെ ആക്‌സിലറേറ്റര്‍ കേബിള്‍ ഉപയോഗിച്ച് നിര്‍മിച്ച കുടുക്ക് മുറുകിക്കഴിഞ്ഞാല്‍ ഊരിയെടുക്കുക പ്രയാസമാണ്. മേഖലകളില്‍ ഇത്തരത്തിലുള്ള കെണികള്‍ സ്ഥാപിക്കുന്നതായി ആക്ഷേപമുണ്ട്. പുല്ല് വെട്ടാനായി പോകുന്ന ആളുകളും ഇത്തരത്തിലുള്ള കെണികളില്‍ കാല്‍കുടുങ്ങി വീഴാറുണ്ട്.
What's Your Reaction?






