സിപിഐ ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു
സിപിഐ ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു

ഇടുക്കി: രണ്ടു ദിവസങ്ങളിലായി കട്ടപ്പനയില്‍ നടന്നു വന്നിരുന്ന സിപിഐ ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി രണ്ടാം തവണയും കെ എസ് സലിംകുമാറിനെ സമ്മേളനം തെരഞ്ഞെടുത്തു. 51 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇത്തവണ സിപിഐ ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിലാണ് സംഘടിപ്പിച്ചത്. മുതിര്‍ന്ന സിപിഐ നേതാവ് പി പളനിവേല്‍ അന്തരിച്ചതിനെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കിയായിരുന്നു. ടൗണ്‍ഹാളില്‍ കാനം രാജേന്ദ്രന്‍ നഗറിലാണ് സമ്മേളനം നടന്നത്. ജില്ലയിലെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം നിന്ന് ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ടു പോകുമെന്ന് കെ സലിംകുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്‍, സത്യന്‍ മൊകേരി, പി പി സുനീര്‍, കെ കെ അഷറഫ്, കെ കെ ശിവരാമന്‍, ഇ എസ് ബിജിമോള്‍, വി കെ ധനപാല്‍, ജയാ മധു, കുസുമം സതീഷ്, എം കെ പ്രിയന്‍, പ്രിന്‍സ് മാത്യു, സി യു ജോയ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
What's Your Reaction?






