നെടുങ്കണ്ടം ഫെസ്റ്റ് 7 മുതല്‍ 

നെടുങ്കണ്ടം ഫെസ്റ്റ് 7 മുതല്‍ 

May 1, 2026 - 11:20
 0
നെടുങ്കണ്ടം ഫെസ്റ്റ് 7 മുതല്‍ 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം ഫെസ്റ്റ് 7 മുതല്‍ 17 വരെ നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 7ന് വൈകിട്ട് 6ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. രണ്ടുലക്ഷം ചതുരശ്ര അടിവിസ്തീര്‍ണത്തില്‍ തയാറാക്കുന്ന ഫെസ്റ്റില്‍ ഫ്‌ളവര്‍ ഷോ, പ്രദര്‍ശന വില്‍പ്പന സ്റ്റാളുകള്‍, റോബോട്ടിക് ആനിമേഷന്‍ ഷോ, ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, അക്വേറിയം, പുഷ്പമേള, ലേസര്‍ ഷോ, ബോഡി ഷോ, സ്‌നേക്ക് പാര്‍ക്ക്, സെമിനാറുകള്‍ മെഡിക്കല്‍ - ഐഎസ്ആര്‍ഒ സ്റ്റാളുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍. 7ന് മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍, ഗായകന്‍ നിധിന്‍ രാജ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന മെഗാ ഷോ. ചലച്ചിത്ര താരം ടിനി ടോം മുഖ്യാതിഥിയായി പങ്കെടുക്കും. 8ന് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് രാഹുല്‍ കൊച്ചാപ്പി നയിക്കുന്ന കോട്ടയം തുടിയുടെ നാടന്‍പ്പാട്ട്. 9ന് ആലപ്പുഴ റെയ്ബാന്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേള. 10ന് സനയുടെ ഇന്റര്‍നാഷണല്‍ ഡിജെ.11ന് ഡാന്‍സ് ആന്റ് മ്യൂസിക്കല്‍ നൈറ്റ്. 12ന് പൊടിയന്‍ കൊച്ചേട്ടന്‍ ഷോ. 13ന് പത്തനാപുരം ഗാന്ധിഭവന്റെ നാടകം 'ഗാന്ധി'. 14ന് പിന്നണി ഗായകന്‍ പ്രകാള്‍ സാരംഗ് നയിക്കുന്ന പത്തനംതിട്ട ഓര്‍ജിനല്‍സ് ഓര്‍ക്കസ്ട്രയുടെ ഗാനമേള. 15ന് ഗായകന്‍ അന്‍വര്‍ സാദത്ത് നയിക്കുന്ന മ്യൂസിക്കല്‍ ബാന്റ്. 16ന് സിനിമ മിമിക്രി താരം മനോജ് ഗിന്നസ് നയിക്കുന്ന കൊച്ചിന്‍ നവോദയയുടെ സൂപ്പര്‍ സ്റ്റേജ് മെഗാ ഷോ. 17ന് ഗായിക വൈക്കം വിജയലക്ഷ്മിയും ചലച്ചിത പിന്നണിഗായകന്‍ കിഷോര്‍ വര്‍മയും ചേര്‍ന്നൊരുക്കുന്ന വോയിസ് ഓഫ് കൊച്ചിന്റെ പാട്ടുത്സവം. ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, എം എന്‍ ഗോപി, ടി എം ജോണ്‍, അജീഷ് മുതുകുന്നേല്‍, എം എസ് മഹേശ്വരന്‍, നൗഷാദ് ആലുംമൂട്ടില്‍, റൈസന്‍ പിന ജോസഫ്, പി കെ ഷാജി, ഷിജു ഉള്ളുരുപ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow