സഞ്ചാരികളുടെ മനംകവര്‍ന്ന് മക്കുവള്ളിയിലെ സൂര്യകാന്തിപ്പാടം 

സഞ്ചാരികളുടെ മനംകവര്‍ന്ന് മക്കുവള്ളിയിലെ സൂര്യകാന്തിപ്പാടം 

May 1, 2026 - 11:11
 0
സഞ്ചാരികളുടെ മനംകവര്‍ന്ന് മക്കുവള്ളിയിലെ സൂര്യകാന്തിപ്പാടം 
This is the title of the web page

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി മക്കുവള്ളി ഗ്രാമത്തിന് മാറ്റുകൂട്ടാന്‍ സൂര്യകാന്തി പൂക്കള്‍ വിരിഞ്ഞു. സ്വകാര്യ വ്യക്തികള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി പരീക്ഷണാടിസ്ഥനത്തില്‍ നട്ട സൂര്യകാന്തി ചെടികളാണ് ഇപ്പോള്‍ പൂത്തുനില്‍ക്കുന്നത്. ഇത് കാണാനും സെല്‍ഫി എടുക്കാനുമായി നിരവധി സഞ്ചാരികളാണ് മക്കുവള്ളിയിലേയ്ക്ക് എത്തുന്നത്. കഞ്ഞിക്കുഴി ടൗണില്‍നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ അകലെയാണ് മക്കുവള്ളി ഗ്രാമം. നാല് വശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നുവെന്ന പ്രത്യേകതയും ഈ ഗ്രാമത്തിനുണ്ട്. വനവന്യത, നെല്‍പ്പാടങ്ങള്‍, കാട്ടുമൃഗങ്ങളുടെ സാന്നിധ്യം ഇവയാണ് മക്കുവള്ളിയുടെ സ്വാഭാവിക സമ്പത്ത്. സാധാരണയായി കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സൂര്യകാന്തി വ്യാപകമായി കൃഷി ചെയ്തുവരുന്നത്. കേരളത്തിലെ കാലാവസ്ഥ അതിന് അനുയോജ്യമല്ലയെന്ന പൊതുവായ ധാരണയിലേയ്ക്കുള്ള ഒരു വെല്ലുവിളിയായാണ് മുന്‍ തഹസില്‍ദാര്‍ വിന്‍സന്റ് ആറക്കാട്ടിന്റെ നേതൃത്വത്തില്‍ ഇവിടെ കൃഷി ആരംഭിച്ചത്. ഇത് വിജയകരമായി മാറിയ സാഹചര്യത്തില്‍, കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വരും വര്‍ഷങ്ങളില്‍ കൃഷി വിപുലീകരിക്കുമെന്ന് പഞ്ചായത്തംഗം അരുണ്‍ സേവ്യര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow