മേരികുളം മോഷണം: പൊലീസ് അന്വേഷണം തുടങ്ങി
മേരികുളം മോഷണം: പൊലീസ് അന്വേഷണം തുടങ്ങി

ഇടുക്കി: മേരികുളത്ത് 8 സ്ഥാപനങ്ങളില്‍ മോഷണം നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും സ്ഥലതെത്തി തെളിവെടുത്തു. ഉപ്പുതറ എസ്എച്ച്ഒ സി കെ നാസര്‍, സിഐ മിഥുന്‍ മാത്യു, എഎസ്‌ഐ ആര്‍ ഹെന്‍ട്രി എന്നിവര്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. മോഷണം നടന്ന കടയില്‍ നിന്ന് മണം പിടിച്ച പൊലീസ് നായ ജൂണോ മറ്റ് കടകളിലൂടെ കടന്ന് മലയോര ഹൈവേയിലെത്തി. മോഷ്ടാവ് വാഹനത്തില്‍ കടന്നതായി സംശയിക്കുന്നു. മേരികുളത്ത് മൂന്നാം തവണയാണ് മോഷണം നടക്കുന്നത്.
What's Your Reaction?






