ഉണക്കാനിട്ട 20 കിലോ കുരുമുളക് മോഷ്ടിച്ചു: കട്ടപ്പന, തങ്കമണി സ്വദേശികള്‍ അറസ്റ്റില്‍
ഉണക്കാനിട്ട 20 കിലോ കുരുമുളക് മോഷ്ടിച്ചു: കട്ടപ്പന, തങ്കമണി സ്വദേശികള്‍ അറസ്റ്റില്‍

ഇടുക്കി: ഉണക്കാനിട്ട കുരുമുളക് മോഷ്ടിച്ച കേസില്‍ 2 പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കുരിശുപള്ളി കുന്തളംപാറ ആലപ്പാട്ട് സുനില്‍, തങ്കമണി പുത്തന്‍പുരയ്ക്കല്‍ ബിബിന്‍ എന്നിവരാണ് പിടിയിലായത്. കുന്തളംപാറ റോഡരികില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഉണങ്ങാനിട്ടിരുന്ന 20 കിലോ കുരുമുളകാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ മോഷണം പോയത്. മോഷ്ടിച്ച കുരുമുളക് ഓട്ടോറിക്ഷയില്‍ കയറ്റി
കെഎസ്ഇബി ജംഗ്ഷനിലുള്ള കടയില്‍ വിറ്റു. മോഷണംപോയ വിവരമറിഞ്ഞ ഉടമ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. പ്രതികളെ കട്ടപ്പനയില്‍ നിന്നാണ് പിടികൂടിയത്. ബിബിനെതിരെ തങ്കമണി പൊലീസ് കാപ്പ ചുമതിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്‌ഐ കെ വി ജോസഫ്, എസ് സിപിഒ സുമേഷ്, സി.പി.ഒ ഷിബു, ഗണേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.
What's Your Reaction?






