മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും ബുധനാഴ്ച അണക്കരയില്‍
മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും ബുധനാഴ്ച അണക്കരയില്‍

ഇടുക്കി: മഹിളാ കോണ്‍ഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകിട്ട് 5 മണിക്ക് അണക്കര സപ്ലൈകോ ഔട്ട്‌ലെറ്റിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ ലഭ്യത കുറവിലും വിലവര്‍ധനവിലും പ്രതിഷേധിച്ചാണ് സമരം. അണക്കര ടൗണില്‍ നിന്നും കാലി കലങ്ങളും കൈയിലേന്തിയാണ് വീട്ടമ്മമാര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. മാര്‍ച്ചിനുശേഷം സപ്ലൈകോ ഔട്ട്‌ലെറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കളായ ലൗലി ഈശോ, ഷൈനി റോയ്, മറിയാമ്മ ചെറിയാന്‍, ഏലിയാമ്മ യോഹന്നാന്‍, ജയ ചെല്ലപ്പന്‍, റോണ്‍സി വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. സമരത്തിന് മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഝാന്‍സി ജെയിംസ് അധ്യക്ഷയാകും. കോണ്‍ഗ്രസിന്റെയും മഹിള കോണ്‍ഗ്രസിന്റെയും മറ്റ് പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
What's Your Reaction?






